About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2012/02/24

ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില കാര്യങ്ങള്‍
ആദി നീ എന്താ ഇങ്ങനെ ?
നിനക്ക് വേറെ പണിയൊന്നും ഇല്ലേ(ഇപ്പൊ മറ്റുള്ളവരും ചോദിച്ചു തുടങ്ങി)
നിനക്ക് കുറച്ചു നേരം മിണ്ടാതിരുന്നൂടെ(പണ്ടേ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയത്)
നിനക്കിത് കണ്ടില്ല എന്ന് വചൂടെ
എന്തിനാ നീ ചാടി കേറി പ്രതികരിക്കുനെ
നിനക്കെന്ത ഇത്ര മടി
നിനക്കൊന്നെ വണ്ണം വച്ചു കൂടെ
ഈ ഉറക്കം ഒന്ന് കുറച്ചൂടെ
ഇച്ചിരി ഉത്തരവാദിത്വത്തോടെ പെരുമാരിക്കോടെ
സന്ദര്‍ഭം അനുസരിച്ച് പെരുമാരികൂടെ

കുറെ നാലു മുന്‍പേ വരെ ഈ ചോദ്യങ്ങള്‍ ഒക്കെ തന്നെയാരുന്നു ഞാന്‍ എന്നോടെ ചോധികാരുണ്ടയിരുന്നത്
ഇന്ന് ഒരേ ഒരു ചോദ്യം

ആദിക്കു ഫേസ് ബുക്ക്‌ ഉപയോഗം കുറച്ചൂടെ?

ഈ ചോദ്യം ഇപ്പൊ മറ്റുള്ളവരും ചോദിച്ചു തുടങ്ങി.ഇന്ന് വീടും ഒരു കാര്യം എനിക്ക് മനസിലായി.പെണ്ണ് എന്നും നിശബ്ദമായി പെരുമാറേണ്ട ഒരു വസ്തു തന്നെയാണ്.അവള്‍ക്കു ഉറക്കെ ചിരിക്കാന്‍ പാടില്ല ..ഉറക്കെ സംസാരിക്കാന്‍ പാടില്ല .അടക്കം ഒതുക്കം എന്തിലും ഇതിലും പെണ്ണിന് അവശ്യ വസ്തു.ഒരു പോസ്റ്റിനു താഴെ ഫേസ് ബുക്കില്‍ ഒന്നില്‍ കൂടുതല്‍ ഒന്ന് കംമെന്റിയാല്‍ അവള്‍ മോശകാരി ആകുന്നു.അവള്‍ക്കു അടക്കം ഇല്ലാതാകുന്നു.അവള്‍ ചാടി തുള്ളി നില്കുന്നവല്‍ ആകുന്നു.എന്താ പെണ്‍കുട്ടികള്‍ ലൈക്‌ എന്നാ ഒപ്റേന്‍ മാത്രമേ ഉപയോഗികാവൂ എന്ന് നിയമ ഉണ്ടോ?ഇനത്തെ ഈ സമൂഹത്തില്‍ മാറ്റത്തിന്റെ പ്രതിനിതികള്‍ എന്ന് ഉടംകൊണ്ട് പറയുന്ന പുതിയ തലമുറ തന്നെ ചോദ്യം ചെയുമ്പോള്‍ എന്ത് മറുപടി പറയാനാണ്.കൂടുതല്‍ കമന്റുകള്‍ ചെയുന്ന ഒരു പെണ്ണിന് വിവാഹ കമ്പോളത്തില്‍ വില ഇടിയുമോ?അവളെ കെട്ടാന്‍ ആണുങ്ങള്‍ വിസ്സമാതിക്കുമോ.ഇന്ന് ഞാന്‍ നേര്ടുന്ന ചില ചോദ്യങ്ങള്‍ മാത്രമാണ് ഇതൊകെ.എന്റെ കമന്റുകള്‍ നോക്കി എന്നെ വിലയിരുതുന്നവര്‍ക്ക്
മുന്‍പില്‍ ഒന്നേ എനിക്ക് പറയാനുള്ളൂ നിങ്ങളുടെ അഭിപ്രായ സ്വന്തന്ത്രയ്തില്‍ ഞാന്‍ കയ്കടതില്ല..എന്ത് ചിന്തിക്കാം എന്തും പറയാം.എന്റെ മനസാക്ഷിക് മുന്‍പില്‍ ഞാന്‍ എന്നെ വിചാരണ ചെയ്തു കഴിഞ്ഞു.തെറ്റും ശേരിയും തിരിച്ചറിയാന്‍ എനിക്ക് സാധിക്കും. നിന്ഹലെ പോലെ തന്നെ പ്രതികരണ ശേഷി ഉള്ള ഒരുവള്‍ തന്നെയാണ് ഞാനും.ഒരു വ്യത്യാസമേ ഉള് ഞാന്‍ ഒരു പെണ്ണായി പോയി.എന്നെ സ്നേഹത്തോടെ ഉപദേശിച്ച എന്റെ പ്രിയകൂട്ടുകാര്‍ക്ക് മുന്‍പില്‍ ഞാന്‍ തോല്‍ക്കുകയാണ്.ഇനി മുതല്‍ ഞാനും എല്ലാ പെന്കുട്ടികല്‍കായും സമൂഹം തീര്‍ത്ത ആ വേലി കെട്ടിന് അപുറത്തു നിന്നുകൊല്ലം..ഞാനും നന്നവുകയാണ്.എന്നിളില്‍ നിന്നും വിദൂരമായ എന്നെ തേടി ഞാന്‍

                                                                                 ശുഭരാത്രി

                                                                                        ആദി
                                                                                                                     

No comments:

Post a Comment