About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2012/06/11

സ്നേഹം ബാലിശമാകുംപോള്‍  പക്വതയേറിയ മനസുകള്‍ക് അതൊരു സമയം തെറ്റി എത്തിയ അതിഥി ആകുന്നു.. ഒരിക്കല്‍ ആ സ്നേഹം യാചിച്ചു മേടിച്ച പ്രസാദം ആയിരുന്നെകിലും ഇന്നതിനു എച്ചിലിന്‍ വില........ 

2012/06/07

ഒരു അപരിചിതയെ പോലെ
                                                നേരംബോക്കുകളുടെയെതോ സായാഹ്നത്തില്‍
                                                വാഴിതെറ്റിയെത്തിയൊരു അതിഥിയാമെനിക്ക് നീ
                                                നിമിഷങ്ങള്‍ തന്‍ ജാലകം തുറന്നിട്ടു
                                                നിന്റെ ലോകത്തേക്ക്
                                                കൌതുകമൂറുന്നൊരു കഴ്ച്ചകാരിയായ്‌ ഞാന്‍
                                                ഏറെയും കാണാത്ത കാഴ്ചകള്‍
                                                അവയിലെവിടെയോ ഞാനും മതിമറന്ന് നിന്ന് പോയ്‌
                                                നാഴികകള്‍ അസ്തമിക്കും മുന്‍പെയൊരു
                                                പിന്‍വിളി എനിക്കായ്‌ നീ കരുതി വച്ചു
                                                കണ്ടതൊക്കെയും മായകഴ്ചകളെന്നുതിര്‍ന്നൊരു
                                                മിഴിനീര്തുള്ളിയെന്നെ ഓര്‍മിപ്പിച്ചു
                                                തിരികെയാ ജാലകം കടന്നു പോകുവാന്‍ കഴിയാതെ
                                                ഞാന്‍ നിന്റെ ലോകത്ത് ഒരു അപരിചിതയെ പോലെ

                                                                                        ഒരു അപരിചിതയെ പോലെ ..............................................2012/06/04

കുന്നികുരുമണികള്‍ പെറുക്കി കൂട്ടി ആരെയോ കാത്തിരുന്ന ഒരു 


രാജകുമാരിയുടെ കഥ വെറും കെട്ടു കഥയാവാം..............എന്നിട്ടു


ം നാമോരോരുത്തരും പെറുക്കി കുട്ടുകയാണ് സ്വപ്നങ്ങള്‍ തന്‍ 


കുന്നിമണികള്‍............കയ്കുംബിളില്‍ ആരും കാണാതെ 


ഒളിപിച്ചവ.............ആര്‍കോകെയോ വേണ്ടി എന്തിനോക്കെയോ 


വേണ്ടി ............കാത്തിരിപ്പിനൊടുവില്‍ കുറെ പാഴ്കിനാവുകള്‍ 


കൂട്ടായ്‌...............


                                                               ആദി

2012/06/03

വാടിയ വാക പൂവ്

അന്നും പതിവ് പോലെ അവള്‍ അവന്റെ വരവിനായ്‌ കാത്തു നിന്ന്.....മനസിന്റെ വാക മരചോട്ടില്‍........ചുറ്റിനും പാറി വീഴുന്ന വാക പൂക്കള്‍ അവളോടെ എന്തോകെയോ പറയുന്നുണ്ടായിരുന്നു....അതൊന്നും അവള്‍ കേട്ടതേ ഇല്ല.....അവന്റെ വരവിനായ്‌ കാതോര്‍ത്തു.........അവന്‍ വന്നു ഒരു തെന്നലിന്റെ അരികു ചേര്‍ന്ന്........പൊഴിഞ്ഞു വീണൊരു വാക പൂ അവരുടെ മന്ദസ്മിതം ഒപ്പി എടുത്തു..........പതിയെ അവന്‍ അവളോട്‌ പറഞ്ഞു....നിന്നെ എനിക്ക് ഇഷ്ടമാണ് പെണ്ണെ എന്ന് ഞാന്‍ പറഞ്ഞോട്ടെ.............സ്നേഹം കവിഞ്ഞൊഴുകുന്ന അവന്റെ കണ്ണുകളില്‍ നീന്തി തുടിക്കുകയായിരുന്നു അവളുടെ വെള്ളാരം കല്ലുകള്‍............മറുപടി അവള്‍ പറഞ്ഞില്ല....ഒരായിരം വട്ടം മനസ്സില്‍ പറഞ്ഞു ....ഒന്ന് പെട്ടന്ന് പറയെന്റെ ചെക്കാ.............ഇനിയിത് പോലെ ഈ വാക മരച്ചോട്ടില്‍ ഈ പൊഴിയുന്ന പൂകളെ സാക്ഷി നിര്‍ത്തി ഞാന്‍ നിന്നോടെ അത് പറയും ....അതിനായ്‌ കാത്തിരിക്കു പെണ്ണെ.................വാകപൂവിന്‍ മണവുമായ്‌ ധൂരെകൊഴുകിയൊരു തെന്നലിന്‍ മറവില്‍ അവന്‍ പോയി.........................അവള്‍ കാത്തിരുന്നു......................നിമിഷങ്ങള്‍ യുഗങ്ങലായ്‌ തീര്‍ന്നു.......തഴുകി അകലുന്ന തെന്നലുകളില്‍ ഒക്കെയും അവനെ തിരഞ്ഞു .....................എപ്പോഴോ വൈകി എതിയൊരു കാറ്റ് അവളോടെ പറഞ്ഞു ഇനിയും നീ കാത്തിര്കേണ്ട..............അവന്‍ നിന്നെ വെറുമൊരു ഓര്‍മായ്‌ എഴുതി തള്ളി........................................കൈകുംബില്‍ പറന്നു വീണതൊരു വാടിയ  വാക പൂവ്..........പെയുകയാണോരു മഴ............ഇനിയും നിലയ്കാതെ ആര്‍ത്തിരമ്പി പെയ്യുനൊരു കണ്ണുനീര്‍ മേഖമായ്‌ അവള്‍ ഇന്നും ആ വാക മര ചോട്ടില്‍.................................................................................................