About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2012/02/28

അതിമോഹം

പിറന്നുവീണുടന്‍ അമ്മയില്‍ നിന്നകലപെട്ട കുഞ്ഞിനെ പോലെയെന്‍ ആദ്യ കഥ.കഥയെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിക്കേണ്ട .സാഹിത്യത്തിന്റെ അടിയുറപ്പും ഭാഷയുടെ മനോഹരിതകൊണ്ടും ഉത്ക്രിഷ്ട്ടമല്ലാത്ത ഒരു സൃഷ്ട്ടി.എങ്കിലും എന്നിലെ എഴുതുകരിയാകണമെന്നുള്ള മോഹത്തിന്റെ പിന്‍ബലത്തില്‍ "കഥ" എന്ന് ഞാന്‍ സ്വയം അതിനെ വിശേഷിപ്പിച്ചതാണ്.പണ്ടെങ്ങോ പെയ്തൊരു ഇടവപാതി മഴയില്‍ എന്നോട് കിന്നാരം പറഞ്ഞൊരു  മഴത്തുള്ളിആണ് എന്റെ ഉള്ളില്‍ ആ മോഹം ജനിപ്പിച്ചത്.അന്നുമുതല്‍ ഇന്നുവരെ ആ മോഹതിലേക്ക് എത്താന്‍ കവിത എന്ന് പേരിട്ടു ഞാന്‍ ചില പ്രഹസനങ്ങള്‍ നടത്തിവരുന്നു.എങ്കിലും ഒരു കഥ എഴുതണം എന്നാ അതിമോഹം മറുവശത്തിരുന്നു എന്നെ നോക്കി പലിളിക്കാറുണ്ടായിരുന്നു.അത് സഹിക്ക വയ്യാതെ ഒന്ന് രണ്ടു ആ അതിക്രമത്തിനു ഞാന്‍ മുതിര്‍ന്നിട്ടുമുണ്ടായിരുന്നു.പരാജയത്തിന്റെ കയ്പ്പുനീര്‍ ഫലമായ്‌ കിട്ടിയപ്പോള്‍ അതിമോഹത്തിനു നേരെ ഞാന്‍ വാതില്‍ ഉറക്കെ കൊട്ടിയടച്ചു.ജിവിതത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞു എന്റെ മൌനം എന്നോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെയാണ് ആ വാതില്‍ തുറന്നത്.അതിനക്കത് ഉറങ്ങികിടന്ന അതിമോഹത്തെ ഞാന്‍ അപ്പാടെവിഴുങ്ങി.ഒരു കഥ ഞാനും എഴുതി.ജീവിതാനുഭാവങ്ങളിലെ നല്ല ചില ദിനങ്ങളുടെ ഓര്‍മകുറിപ്പ്.അത് ഇന്നും മാനം കാണാത്ത  മയില്‍പീലിതുണ്ടായ്‌. ......
മറ്റു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഒരു തരാം കുശുമ്പോ അതോ വീണ്ടും ആ അതിമോഹം എന്നെ നോക്കി കൊഞ്ഞനം കുത്തുനതയോ ഒക്കെ തോന്നുന്നു.അക്ഷരങ്ങള്‍ വച്ചൊരു മായാജാലം.അത് എനിക്ക് അസാധ്യം .എങ്കിലും ഞാനും ശ്രമിക്കുകയാണ്.അവിവേകമായോ അതോമോഹംയോ എങ്ങനെ വേണമെങ്കിലും കാണാം.എന്റെ ചിന്തകളെയും ഏകാന്തതെയും ഒരു ഭാണ്ടതിലാകി ഞാനും ഇതാ യാത്ര തുടങ്ങുകയായ്‌. .......,വഴിയറിയാത്ത തുരുതിലൂടെ .ദിക്കറിയാതെ.............................................................................................................................

ഞാനെന്നുമേതോ സ്വപ്നത്തിന്‍

ഞാനെന്നുമേതോ സ്വപ്നത്തിന്‍
മായികകൂട്ടിലെ ചിറകറ്റ പക്ഷിയായ്
നഷ്ടസ്വപ്നങ്ങലെനിക്ക് കാവലായ്‌
എന്നിലെ നൊമ്പരങ്ങല്ലെന്‍ നിഷ്വാസ്മായ്‌
എങ്കിലും വിരഹാര്‍ദ്രമായോരാ
സന്ധ്യതന്‍ തിരുമുറ്റ്ത്ത് എത്തിയോരഅ
കാറ്റേ എന്നെ തഴുകി ഊണര്‍ത്തി
പിന്നെ പെയ്തോരാ മഴയിലെന്‍
കണ്ണുനീരും അലിഞ്ഞിലതെയയെ……………………………………..

കവിതേ പിറക്കുക…..

                                                               കവിതേ പിറക്കുക…..
                                                               ഞാനും അറിയട്ടെ  പേറ്റുനോവിന്‍ സുഖം
                                                               നിന്നെ പ്രിസവിച്ചൊരു അമ്മയായ്‌
                                                               നീയെന്‍ പിഞ്ചു പൈതലായ്‌
                                                               എന്‍റെ മിഴിയിണ തന്‍ നടുമുട്ടതോടി
                                                               കളിക്കുക ഓമനേ
ഞാനും അറിയട്ടെ ഒരമ്മതന്‍ ആത്മനിര്‍വൃതി
മനസാം ഗര്‍ഭപാത്രത്തില്‍
നീ ഉറങ്ങികിടന്നൊരു നേരങ്ങളില്‍
കാത്തിരിപ്പിന്‍വിരസത എന്നില്‍
ഒരു ഏറു മാട്അം കെട്ടിയപ്പോള്‍
നിന്റെകുഞ്ഞി കരച്ചിലില്‍
വിളി ഒച്ചകള്‍ കേട്ടൂ ഞാന്‍ പലവുരി
കവിതേ പിറക്കുക എന്‍ ഓമന പൈതലായ്

2012/02/24

ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില കാര്യങ്ങള്‍
ആദി നീ എന്താ ഇങ്ങനെ ?
നിനക്ക് വേറെ പണിയൊന്നും ഇല്ലേ(ഇപ്പൊ മറ്റുള്ളവരും ചോദിച്ചു തുടങ്ങി)
നിനക്ക് കുറച്ചു നേരം മിണ്ടാതിരുന്നൂടെ(പണ്ടേ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയത്)
നിനക്കിത് കണ്ടില്ല എന്ന് വചൂടെ
എന്തിനാ നീ ചാടി കേറി പ്രതികരിക്കുനെ
നിനക്കെന്ത ഇത്ര മടി
നിനക്കൊന്നെ വണ്ണം വച്ചു കൂടെ
ഈ ഉറക്കം ഒന്ന് കുറച്ചൂടെ
ഇച്ചിരി ഉത്തരവാദിത്വത്തോടെ പെരുമാരിക്കോടെ
സന്ദര്‍ഭം അനുസരിച്ച് പെരുമാരികൂടെ

കുറെ നാലു മുന്‍പേ വരെ ഈ ചോദ്യങ്ങള്‍ ഒക്കെ തന്നെയാരുന്നു ഞാന്‍ എന്നോടെ ചോധികാരുണ്ടയിരുന്നത്
ഇന്ന് ഒരേ ഒരു ചോദ്യം

ആദിക്കു ഫേസ് ബുക്ക്‌ ഉപയോഗം കുറച്ചൂടെ?

ഈ ചോദ്യം ഇപ്പൊ മറ്റുള്ളവരും ചോദിച്ചു തുടങ്ങി.ഇന്ന് വീടും ഒരു കാര്യം എനിക്ക് മനസിലായി.പെണ്ണ് എന്നും നിശബ്ദമായി പെരുമാറേണ്ട ഒരു വസ്തു തന്നെയാണ്.അവള്‍ക്കു ഉറക്കെ ചിരിക്കാന്‍ പാടില്ല ..ഉറക്കെ സംസാരിക്കാന്‍ പാടില്ല .അടക്കം ഒതുക്കം എന്തിലും ഇതിലും പെണ്ണിന് അവശ്യ വസ്തു.ഒരു പോസ്റ്റിനു താഴെ ഫേസ് ബുക്കില്‍ ഒന്നില്‍ കൂടുതല്‍ ഒന്ന് കംമെന്റിയാല്‍ അവള്‍ മോശകാരി ആകുന്നു.അവള്‍ക്കു അടക്കം ഇല്ലാതാകുന്നു.അവള്‍ ചാടി തുള്ളി നില്കുന്നവല്‍ ആകുന്നു.എന്താ പെണ്‍കുട്ടികള്‍ ലൈക്‌ എന്നാ ഒപ്റേന്‍ മാത്രമേ ഉപയോഗികാവൂ എന്ന് നിയമ ഉണ്ടോ?ഇനത്തെ ഈ സമൂഹത്തില്‍ മാറ്റത്തിന്റെ പ്രതിനിതികള്‍ എന്ന് ഉടംകൊണ്ട് പറയുന്ന പുതിയ തലമുറ തന്നെ ചോദ്യം ചെയുമ്പോള്‍ എന്ത് മറുപടി പറയാനാണ്.കൂടുതല്‍ കമന്റുകള്‍ ചെയുന്ന ഒരു പെണ്ണിന് വിവാഹ കമ്പോളത്തില്‍ വില ഇടിയുമോ?അവളെ കെട്ടാന്‍ ആണുങ്ങള്‍ വിസ്സമാതിക്കുമോ.ഇന്ന് ഞാന്‍ നേര്ടുന്ന ചില ചോദ്യങ്ങള്‍ മാത്രമാണ് ഇതൊകെ.എന്റെ കമന്റുകള്‍ നോക്കി എന്നെ വിലയിരുതുന്നവര്‍ക്ക്
മുന്‍പില്‍ ഒന്നേ എനിക്ക് പറയാനുള്ളൂ നിങ്ങളുടെ അഭിപ്രായ സ്വന്തന്ത്രയ്തില്‍ ഞാന്‍ കയ്കടതില്ല..എന്ത് ചിന്തിക്കാം എന്തും പറയാം.എന്റെ മനസാക്ഷിക് മുന്‍പില്‍ ഞാന്‍ എന്നെ വിചാരണ ചെയ്തു കഴിഞ്ഞു.തെറ്റും ശേരിയും തിരിച്ചറിയാന്‍ എനിക്ക് സാധിക്കും. നിന്ഹലെ പോലെ തന്നെ പ്രതികരണ ശേഷി ഉള്ള ഒരുവള്‍ തന്നെയാണ് ഞാനും.ഒരു വ്യത്യാസമേ ഉള് ഞാന്‍ ഒരു പെണ്ണായി പോയി.എന്നെ സ്നേഹത്തോടെ ഉപദേശിച്ച എന്റെ പ്രിയകൂട്ടുകാര്‍ക്ക് മുന്‍പില്‍ ഞാന്‍ തോല്‍ക്കുകയാണ്.ഇനി മുതല്‍ ഞാനും എല്ലാ പെന്കുട്ടികല്‍കായും സമൂഹം തീര്‍ത്ത ആ വേലി കെട്ടിന് അപുറത്തു നിന്നുകൊല്ലം..ഞാനും നന്നവുകയാണ്.എന്നിളില്‍ നിന്നും വിദൂരമായ എന്നെ തേടി ഞാന്‍

                                                                                 ശുഭരാത്രി

                                                                                        ആദി
                                                                                                                     

2012/02/21

കൂട്ടായ്‌ നീ മാത്രം

ദുഖിക്കെണ്ടോമലെ,ദുഖമത്
ഇല്ലതതോന്നിനെയുമോര്തിനി വേണ്ട
ഉണ്ടെന്ന്‍ നീ ധരിച്ചവയോക്കെയും
വെറും നിന്‍റെ തോന്നലുകള്‍ മാത്രം
നേര്‍ക്കുനേര്‍ വരും വിജനമാം
ജീവിതപാത കണ്ടേ ഉഴലേണ്ട നീ
ഓടിയൊളിക്കാന്‍,മാറിനടക്കാന്‍
വഴികള്ളിലെതുമിനി………………
ചന്ജലപെടെണ്ട,നീ മനസിനെ
കാരിരുംബാക്കുക…………………
രാകിവേല്ലുപിചോരാ ഹൃദയതിലിനി
ഓര്‍മ്മകള്‍ വെറും പഴ്കനലാവട്ടെ
കൂടെ നടക്കാനിനി സ്വപ്നങ്ങളില്ല
ഉള്ളതോ നിന്‍ നിഴല്‍മാത്രം 
കരയാം നിനക്കിനി,ചിരിക്കാം
അളവുകൊലുകളുടെ എന്നമറിയാതെ
ഇനിയും മടിക്കുന്നുവോ നിന്‍ ഹൃദയം
ഇനിയുംപൊഴിയുന്നുവോ മിഴിന്നീര്‍ മുത്തുകള്‍
ഓര്‍ക്കൂ നീയാ വെറും വാക്ക്
ഉപ്പിന്‍റെ വിലയുല്ലോര നീരുറവ
ആര്‍ക്കുവേണ്ടി ഒഴുക്കുന്നു നീ
നിന്‍റെ പുഞ്ചിരിപോലും ഓരോര്ര്‍മയായെ
ശേഷിക്കുന്നിലാരിലും………… 
ഇനിയുംകതോര്‍ക്കുന്നുവോ
ഒരു പിന്‍വിളിക്കായ്‌…………………………. …..
ആരുടെ?അരുമില്ലവിടെ നിനക്കായ്‌
നിന്നെ ഒര്തോനെ മന്ദഹസിക്കാന്‍
നിനക്കിനി നീ മാത്രം
കൂട്ടായ്‌ നീ മാത്രം………