About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2012/02/28

അതിമോഹം

പിറന്നുവീണുടന്‍ അമ്മയില്‍ നിന്നകലപെട്ട കുഞ്ഞിനെ പോലെയെന്‍ ആദ്യ കഥ.കഥയെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിക്കേണ്ട .സാഹിത്യത്തിന്റെ അടിയുറപ്പും ഭാഷയുടെ മനോഹരിതകൊണ്ടും ഉത്ക്രിഷ്ട്ടമല്ലാത്ത ഒരു സൃഷ്ട്ടി.എങ്കിലും എന്നിലെ എഴുതുകരിയാകണമെന്നുള്ള മോഹത്തിന്റെ പിന്‍ബലത്തില്‍ "കഥ" എന്ന് ഞാന്‍ സ്വയം അതിനെ വിശേഷിപ്പിച്ചതാണ്.പണ്ടെങ്ങോ പെയ്തൊരു ഇടവപാതി മഴയില്‍ എന്നോട് കിന്നാരം പറഞ്ഞൊരു  മഴത്തുള്ളിആണ് എന്റെ ഉള്ളില്‍ ആ മോഹം ജനിപ്പിച്ചത്.അന്നുമുതല്‍ ഇന്നുവരെ ആ മോഹതിലേക്ക് എത്താന്‍ കവിത എന്ന് പേരിട്ടു ഞാന്‍ ചില പ്രഹസനങ്ങള്‍ നടത്തിവരുന്നു.എങ്കിലും ഒരു കഥ എഴുതണം എന്നാ അതിമോഹം മറുവശത്തിരുന്നു എന്നെ നോക്കി പലിളിക്കാറുണ്ടായിരുന്നു.അത് സഹിക്ക വയ്യാതെ ഒന്ന് രണ്ടു ആ അതിക്രമത്തിനു ഞാന്‍ മുതിര്‍ന്നിട്ടുമുണ്ടായിരുന്നു.പരാജയത്തിന്റെ കയ്പ്പുനീര്‍ ഫലമായ്‌ കിട്ടിയപ്പോള്‍ അതിമോഹത്തിനു നേരെ ഞാന്‍ വാതില്‍ ഉറക്കെ കൊട്ടിയടച്ചു.ജിവിതത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞു എന്റെ മൌനം എന്നോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെയാണ് ആ വാതില്‍ തുറന്നത്.അതിനക്കത് ഉറങ്ങികിടന്ന അതിമോഹത്തെ ഞാന്‍ അപ്പാടെവിഴുങ്ങി.ഒരു കഥ ഞാനും എഴുതി.ജീവിതാനുഭാവങ്ങളിലെ നല്ല ചില ദിനങ്ങളുടെ ഓര്‍മകുറിപ്പ്.അത് ഇന്നും മാനം കാണാത്ത  മയില്‍പീലിതുണ്ടായ്‌. ......
മറ്റു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഒരു തരാം കുശുമ്പോ അതോ വീണ്ടും ആ അതിമോഹം എന്നെ നോക്കി കൊഞ്ഞനം കുത്തുനതയോ ഒക്കെ തോന്നുന്നു.അക്ഷരങ്ങള്‍ വച്ചൊരു മായാജാലം.അത് എനിക്ക് അസാധ്യം .എങ്കിലും ഞാനും ശ്രമിക്കുകയാണ്.അവിവേകമായോ അതോമോഹംയോ എങ്ങനെ വേണമെങ്കിലും കാണാം.എന്റെ ചിന്തകളെയും ഏകാന്തതെയും ഒരു ഭാണ്ടതിലാകി ഞാനും ഇതാ യാത്ര തുടങ്ങുകയായ്‌. .......,വഴിയറിയാത്ത തുരുതിലൂടെ .ദിക്കറിയാതെ.............................................................................................................................

1 comment:

  1. അറിയാത്ത വഴിയിലുടെ ... നേര്‍ വെളിച്ചമായി ഒരു മിന്നാമിനുങ്ങ് .. വെളിച്ചം പകരട്ടെ !!

    ReplyDelete