About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2012/01/17

ഞാന്‍ എന്നെ കുറിച്ച് ....ഹരിശ്രീ ഗണപതയെ നമ.....................................................
കുഞ്ഞിവിരലുകളെ വേദനിപ്പിച് നിര്‍ബന്തിതമായ്‌ എഴുതേണ്ടി വന്ന ആദ്യാക്ഷരങ്ങള്‍
അക്ഷര ദാരിദ്ര്യത്തെ നേരിടേണ്ടി വന്നപ്പോള്‍ എന്റെ ആദ്യക്ഷരങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും ഞാന്‍ .
എന്തെ എങ്ങനെ എവിടുന്ന്‍ എഴുതി തുടങ്ങന്നമെന്ന്‍ ഒരു പിടിയും കിട്ടുന്നില്ല.എന്നെ പറ്റി തന്നെ എഴുതിയാലോ.ആശയ ദാരിദ്ര്യം ഉണ്ടാവില്ല,പക്ഷെ എന്നെ പോലെ തന്നെ എന്റെ വരികളിലും അടുക്കും ചിട്ടയുമില്ലായ്മ വായിക്കുമ്പോള്‍ തോന്നിയേക്കാം.കണ്ടില്ലന്നെ നടിചെക്കുക.എന്റെ മനസാക്ഷിക്ക് മുന്‍പില്‍ ഒരു തെങ്ങ ഉടച്ചേ ഞാനിത തുടങ്ങുകകായ്‌................................ ..................................
ആദി എന്നെ എല്ലാവരും വിളിക്കുന്നു ആദിത്യ കെ വിജയ്‌. .//.....................................
വീടിലും നാട്ടിലും ഞാന്‍ രോഹിണി ആണ്(കൃഷ്ണന്‍റെ നാളാണ് എനിക്ക്) ,,,,,..........
നിലവില്‍ ഒട്ടകങ്ങളുടെയു ഈന്തപനകളുടെയും നാടായ സൗദി അറേബ്യയിലെ ഒരു കുഗ്രാമത്തില്‍ ഒരു ദിസ്പെന്സര്യില്‍  അറബി ഭാഷയോടും  ഏകാന്തതയോടും മലിട്ടു ജീവിച്ചുവരുന്നു.അത്ര നല്ലതല്ല എന്നാല്‍ അത്ര മോശവുമല്ലാത്ത ഒരു സ്വഭാവത്തിനു ഉടമയാണ് ഞാന്‍
സ്നേഹം ദേഷ്യം അസൂയ സ്വാര്‍ത്ഥത  എടുത്തുചാട്ടം അഹങ്കാരം വിഡ്ഢിത്തം എന്ന് തുടങ്ങി മാനുഷികമായ എല്ലാ വികാരങ്ങളും അവസരത്തിലും അനവസരത്തിലും പ്രകടിപ്പിക്കുന്ന ഒരാള്‍
ഒരു തൊട്ടാവാടി..തൊട്ടാല്‍ പിണങ്ങും.പക്ഷെ പെട്റെന്നെ ഇണങ്ങും..മനസ്സില്‍ ഒന്നും കൊണ്ടുനടക്കാന്‍ അറിയില്ല.അതുകൊണ്ടെ തന്നെ വല്യ രഹസ്യങ്ങള്‍ ഒന്നും ആരും എന്നോടെ പറയാറില്ല.എന്റെ മനസിലും അങ്ങനെ രഹസ്യങ്ങള്‍ ഒന്നും ഇല്ല.എന്റെ സുഹൃത്തുക്കള്‍ക്ക്‌  ഞാന്‍ ഒരു തുറന്ന പുസ്തകമാനെന്കില്‍ അപരിചിതര്‍ക്ക് ഒരു നീഘുഉടതയും.(ചുമ്മാ).ഒരുപാടെ സംസാരിക്കാന്‍ ഇഷ്ടമആണ് എനിക്ക്.....എന്റെ ആഗ്രഹം ഒരു സാഹിത്യം പഠിപ്പിക്കുന്നഅദ്ധ്യാപിക ആകണമെന്നായിരുന്നു.പക്ഷെ വിധി മറ്റൊന്നാണ് എനികായ്‌ കരുതിയത്.തുടക്കത്തില്‍ എനിക്കെ വെറുപ്പായിരുന്നു.പിന്നിടെ ഞാന്‍ അറിയാതെ ഇഷ്ടപെടാന്‍ തുടങ്ങി.ഒന്ന് അനങ്ങാന്‍ ആവാതെ ജീവിതത്തെ നിസ്സഹായതയോടെ മാത്രം നോക്കാന്‍ വിധിക്കപെട്ടവര്‍ക്ക് എന്റെ ഒരു ചിരിപോലും ആശ്വസമാകുന്നത്തെ കണ്ടപ്പോള്‍ ഞാനും അറിയാതെ......ഇന്നേ ഞാന്‍ അഭിമാനത്തോടെ പറയുന്ന് ഞാന്‍ ഒരു നേഴ്സ് ആണ്.എങ്കിലും നഷ്ട്ടബോധം ഇല്ല എന്നല്ല.അതാണ് വായില്‍ തോന്നിയതൊക്കെ എഴുതികൂടന്‍ എന്റെ പ്രചോദനം.മഴയോടെ ഒരു വല്ലാത്ത ഇഷ്ട്ടമുണ്ട്.മഴയില്‍ നനയാന്‍ മഴ കാണാന്‍ അവളിങ്ങനെ മുറ്റത്ത്‌ ഓടി കളിക്കുമ്പോള്‍ ജനലിലൂടെ അവളെ നോക്കി ഉറക്കെ പാടാന്‍ ...................ഈ ഇഷ്ട്ടമാണ് എന്‍റെ ആദ്യ കവിതയില്‍ എത്തിച്ചത്.വരികളൊന്നും ഓര്‍മയില്ല\.പിന്നിടെ ക്ലാസ്സ്‌ മുറികളിലെ വിരസമായ നിമിഷങ്ങളില്‍ ഒരുപാടു എഴുതി കൂട്ടിയിട്ടുണ്ട്.ഇടയ്ക്കെ എപ്പഴോ അതെ അവസാനിച്ചു.ഒരു നീണ്ട ഇടവേലയ്ക്കെ ശേഷം ഞാന്‍ വീണ്ടും അക്ഷരങ്ങളുടെ ലോകത്ത്‌.
ഈയിടയയിട്ടെ എന്ത് എഴുതിയാലും ഔ വിഷാദം അനുഭവപെടുന്നു അതില്‍ നിന്ന്  രക്ഷപെടാന്‍ ശ്രമം തുടരുന്നു.നിശബ്ധതയോടാണ് ഇപ്പോള്‍ ഏറെയും സംസരിക്കുനത്.അതാവാം ചിന്തകളും മൌനം പാലിക്കുന്നത്.പറയാന്‍ ഏറെ ഉണ്ട്.തല്ക്കാലം ഇവിടെ നിര്‍ത്താം.ഇനി അങ്ങോടുള്ള എന്‍റെ വാക്കുകളി എന്നെ തന്നെ കാണാം.എന്‍റെ സ്വപ്നങ്ങളില്‍ ........ആദി

4 comments:

 1. ഹോ....ഇനി അങ്ങോട്ടുള്ള വാക്കുകളില്‍ ആദിയെ കാണാം അല്ലെ....((പഴയ സെന്റി കൊണ്ട് വരാന്‍ ആണെങ്കില്‍ കൊല്ലും ഞാന്‍.... ::..,...:D

  എല്ലാ ഭാവുകങ്ങളും നേരുന്നു....എന്‍റെ പ്രിയ സുഹൃത്തിനു..........
  ലിബി.....
  http://libinsonsam.blogspot.com/

  ReplyDelete
 2. enthezhithiyalum pandaram senti avunnu.njan onne nokkateee

  ReplyDelete
 3. ഞാന്‍, ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസ്സില്‍ സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഒരു സാധാരണക്കാരന്‍.
  ബന്ധങ്ങളെയും,അതിലെ നൊമ്പരങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന

  ReplyDelete
  Replies
  1. കൊള്ളാംകൂട്ടുകാരാ അക്ഷരങ്ങളുടെ കമ്പിവേലി തീർക്കാതെ നീ നിന്റെ ആത്മാവിനെ ലളിതമായി പകർത്തിയല്ലോ....അതാണ് നിന്റെ നിഷ്കളങ്കത...അതു മതി നിനക്ക് ഈ ലോകത്തിലെ സ്നഹം കണ്ടെത്താൻ.....നന്ദി..സ..ഉദര..തീർത്ഥ.....

   Delete